Watching Kumbalangi Nights

Movie ‘Kumbalangi Nights’ (Amazon) Directed by : Madhu Narayanan, Written by : Shyam Puskaran

What stood out for me:

You learn that ‘the complete man’ is just what it is : the tag line of an illusion.  Clothes do not maketh the man; character does.

Kudos Fahad Faasil for those maliciously gleaming, unblinking eyes that watch and judge and threaten at the same time. I cringed along with his wife and sister-in-law when he leered, ‘Are you speaking about me?’

( No chetta, we were not! We were discussing something ‘personal.’ But there is nothing like  ‘personal space’ where a predator rules, is there?)

Every time he called his wife away, I wondered whether she would get ‘punished’.

The passive aggressiveness of that lecherous, narcissistic, all-controlling behavior, smug expressions and the venom of his toxic masculinity brought back many chilling memories of various encounters with similar characters in the life-journey.

When Fahad’s character ‘Shammy’ derides the uncle who cooks delicious meat vindaloo for them, he says ‘I have a decent job’ and that ‘ I will not enter the kitchen’. How beautifully his pathetic biases are brought to light in a seemingly innocuous scene. The thick moustache which he prunes carefully, his  ‘ lord of the manor’ approach by taking on the head chair at the table, the eerie smile on his face while his eyes glint with menace, his envy of the love birds inside the home-stay, his intolerance of anyone dishonoring his so called sense of being a ‘man’…wonderfully depicted!

Even if there was no denouement of his turning into a loony nut at the end (For a moment I was transported back to the half laughable but horrendously true birthday massacre of Parasite) I would have accepted that many were doomed to be ‘killed’ by such a biased mind.

Light, laughter, love, freedom, growth all die before such personalities.

The evolution of Shane Nigam’s Bobby from a stoned rebel who sneers, ‘why buy a tea shop for a cup of tea’  (degrading the relationship of his friend and his girl)  to the sensitive young man cradling his bleeding love at the end is remarkable.

The changes in the character as he taunts his indignant girl friend ( how  beautifully the young actress Anna Ben enacts  Babymol with her expressive eyes!) ‘I am a man!’ in the theatre where she rebuffs his obvious lustful overtures to the spontaneous hug when he understands her commitment to their relationship, were subtle but stunning. He learns that love is not his birth-right  by being a male and that he has to earn it.

The scene when Bobby’s friend  sternly tells him not to mock his fiance since ‘ she respects me and strengthens my sense of self’ is touching.  That is exactly what love is all about- enhancing each other.

When Babymol encourages Bobby to  take up ‘fishing’ for a living, because he is a natural, he wonders ‘whether it is a low-profile task’? Her rejoinder is  stark and powerful: ‘Telling that to someone who relished her fish curry and rice in the morning?’ (Hey, if you can do something which is of value to others, that task is definitely worth pursuing!)

In the beginning of the movie, all the women characters were working and the men seemed to  be loafers! Towards the end, almost all had found their vocations and were comfortable working. Love, it seems, also encourages taking up responsibility. Good one!

Tremendous acting prowess disguised as utter simplicity! That was Soubin Shahir as Saji. I enjoyed that hearty guffaw when he forces his recalcitrant step brother to call him ‘chetta’ after a lifetime! Heart warming, to say the least. And when he lay prostrate at the feet of the pregnant wife of his dead friend, the scene poignantly revealed the  power of mercy.

There was an old Russian story with fabulous illustrations when I was a child. It used to be a favourite read. A jug toppled off a merchant’s cart on the countryside. One by one, several animals end up living inside that, in perfect harmony. I still remember the wonder with which I gazed at the painting as fox, rabbit, cat and bird made themselves a snug home inside one old jug which seemed to expand with each ‘stray’ who needed a home. It was this beauty that I rediscovered in the dilapidated house, where one by one, the outcasts find a refuge.

The wonderful acting of Grace Antony is worth highlighting. The wife’s warmth getting systematically doused by her malicious spouse, the facial expressions as she reads between the lines and comprehends the unspoken evil  were very sharply executed! Her shrinking body language, on listening to that condescending line , ‘Go inside, you will lose your complexion if you stand in the sun!’ was perfect! And her palpable fear of the looming evil as Fahad’s character stands in the corner was absolutely on mark.

I wanted to read Agatha Christie’s Philomel Cottage yet again!

There is an ineffable charm and ease with which  Sreenath Bhasi acts. As a mute brother,caring  and sensitive, he is perfect for the role. After watching him in the movie ‘Kappella’ (The Chapel) and being caught by surprise by that ambivalent character, it was delightful to rediscover the actor in this movie.

The cinematography, the natural styles all have been praised by many viewers. The enchanting beauty of the lagoons and isles of Kerala were brought back to me during the hours of the movie.

From a football field initially to music and light at the end- both metaphorical and literal-it was a worthy ride indeed on a skiff of imagination. Thanks to the writer, director and every team member for this joy. Keep gracing us with many more of such films.

Post Script: Was I the only one who wondered on the inexplicable likeness of Shane Nigam’s smile and body language with that of the young Mohanlal?


One Step Enough For Me…

In school, my most favourite hymn was ‘Lead Kindly Light…’

Written by Saint John Newman in 1833, the words capture the human yearning and hope so beautifully…

Whether it was the legendary Marian Anderson singing it to honour Bapuji, or sang by a group of mourning but defiant women marching to their deaths under the relentless gaze of the Nazis, or anyone repeating the words in solitude…there is something so powerful about the hymn..

Lead, Kindly Light, amidst th’encircling gloom,
Lead Thou me on!
The night is dark, and I am far from home,
Lead Thou me on!
Keep Thou my feet; I do not ask to see
The distant scene; one step enough for me…

For Hope in these dire times…


Querencia in Many Guises…

My daughter laughs at her Physics Lab escapades. Murphy has got his law right, apparently. And she believes, in a blissful spiritual mode, that the Universe wants her to pursue pure Math !

May you always be at a place where learning graces you with warmth, the guidance of great mentors and the comfort of true friends. A place where you feel at home. A sanctum sanctorum. A holy place. Where you can laugh out loud and free. No fears, no recriminations. Only encouragement and growth. And yes, in case you stumble at times, someone around to give a hug and a cup of coffee. Until you get up, dust off that misery, and walk again, with head held high.

My prayer is silent.

Thank you, thank you, thank you.

As always, You will guide us to the path that You know is best for us.

May we have the sense to follow, and the humility to listen when You beckon.

***

I watched ‘ The perks of being a wall flower.’ What a movie. Inexplicably, it brought to mind Murakami’s novel, ‘Norwegian Wood’. Maybe the death of the best friend and  all that intense suffering. And that vinyl of Beatles.

Loneliness, the need for companionship, and a place to belong.

‘Maybe we accept the love we think we deserve.’

That was stark and precise. Deep and mystical.

And explains many a relationship, many a friendship, many a turn in life.

***

A nice word to chew over in the wintry sunlight?

Querencia…

Copying from Wiki…

querencia is a place the bull naturally wants to go to in the ring, a preferred locality… It is a place which develops in the course of the fight where the bull makes his home. It does not usually show at once, but develops in his brain as the fight goes on. In this place he feels that he has his back against the wall and in his querencia he is inestimably more dangerous and almost impossible to kill.

 

 

 


ഒരു മഞ്ഞിൻ റോസാപ്പൂ…

സിറാക്യൂസ് യൂണിവേഴ്സിറ്റിയിൽ, മാക്‌സ്‌വെൽ സ്കൂൾ ഓഫ് സിറ്റിസൺഷിപ് ആൻഡ് പബ്ലിക് അഫായേഴ്സ് ഇന്റെ മുൻപിൽ, തലകുനിച്ചു, ചിന്താവിഷ്ടനായ എബ്രഹാം ലിങ്കന്റെ പ്രതിമ കാണാം.
‘Lincoln in the Bardo …’ എന്ന George Saunders പുസ്‌തകം ഓടി വരും മനസ്സിൽ.

പഠിക്കാൻ അവസരം കിട്ടുന്നവർ ഭാഗ്യവാന്മാർ. അറിവാണ് അമൃത് : കൂടുതൽ കൈമാറുമ്പോൾ, കൂടുതൽ വർദ്ധിക്കുന്നു. സിറാക്യൂസ് സർവകലാശാലയിലെ പ്രൊഫസർമാർ, അമേരിക്കയുടെ പൊതു ഭരണ നയങ്ങളെ കുറിച്ച് ഞങ്ങളോട് വിശദീകരിച്ചപ്പോൾ , ഞാൻ ഒരു നിമിഷം വെളിയിൽ അപ്പൂപ്പൻ താടി പോലെ പറന്നു കളിക്കുന്ന മഞ്ഞിൻ നുറുങ്ങുകളെ നോക്കി.
‘നിങ്ങളിൽ നിന്നും ഞങ്ങൾക്ക് പഠിക്കണം. ഞങ്ങളോടൊപ്പം ഒരു കൊല്ലത്തെ ഉപരിപഠനം നടത്തൂ…’ അവർ ചിരിച്ചു. അഹങ്കാരമില്ലാത്ത അറിവിന്റെ സ്നിഗ്ദ്ധമായ ചിരി.
സതീർഥ്യരിൽ പലരും ഹാർവാർഡിലും ഓക്സ്ഫോർഡിലും പബ്ലിക് പോളിസിയിൽ ഉപരിപഠനം കഴിഞ്ഞവർ. അവർ അതിലും വിനീതരായി മറുചിരി ചിരിച്ചു.
‘ഇനിയും പഠിക്കണം’, ഞാനും സ്വയം മന്ത്രിച്ചു. പഠിക്കുമ്പോൾ, ജീവിതത്തിലെ എല്ലാ ഭാരങ്ങളും ഒഴിഞ്ഞു പോകുന്ന പോലെ. സരസ്വതീ കടാക്ഷം, മനുഷ്യ മനസ്സിനെ മഞ്ഞിൻ തുള്ളികളെ പോലെ നിർമ്മലവും, അഴകുള്ളതുമാക്കുന്നു.
***
വില്യം ഫോൾക്നരുടെ(William Faulkner) ‘  A Rose for Emily’ എന്ന ഒരു ചെറുകഥയുണ്ട്. ചാൾസ് ഡിക്കൻസിന്റെ ‘Great Expectations’ഇലെ , മിസ്സ് ഹാവിഷമിന്റെ (Miss Havisham) മറ്റൊരു പ്രതിരൂപം കാണാം.

കഥയുടെ തായ്- വേരിൽ, വേദനയുടെ, ഭയത്തിന്റെ, പ്രേമത്തിന്റെ നിഗൂഢമായ രഹസ്യം. എഴുത്തിന്റെ മാസ്മരികത തട്ടി കണ്ണിൽ പ്രകാശം പൊലിഞ്ഞു. എന്തൊരു കഥയാണത്, ദൈവമേ! അമേരിക്കൻ നവംബറിന്റെ കൊടുംതണുപ്പ് – അതിന്റെ തീവ്രത മറികടക്കാൻ വായിച്ച കഥ വിറപ്പിച്ചു കളഞ്ഞു !
ബ്രോഡ്‍വെയിൽ ‘ലയൺ കിംഗ് ‘ കണ്ടു. മനുഷ്യ പ്രതിഭയുടെ വിസ്മയ മാഹാത്മ്യങ്ങൾ കണ്ടു, അനുഭവിച്ചു! നൃത്തവും, സംഗീതവും, സംവിധാനവും, സ്റ്റേജിലെ മിന്നി മായുന്ന ബാക്ഗ്രൗണ്ടുകളും ഒക്കെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ആഫ്രിക്കയുടെ ആദിമമായ സർഗ്ഗ ചേതനയെ പ്രണമിച്ചു പോയി. ആ നിഷ്കളങ്കരെ ആണല്ലോ അടിമകളായി പീഡിപ്പിച്ചത് എന്നും ഓർത്തു പോയി. അവർക്കു വേണ്ടി, മനുഷ്യന്റെ സ്വത്വത്തിനു വേണ്ടി , ജീവൻ ബലിയർപ്പിച്ച മഹാനെ വീണ്ടും   ഓർത്തു പോയി …

അധികാരവും, സർഗ്ഗ ശക്തിയും, കറുത്തവരുടെ വേദനയും, അറിവിന്റെ ആകാശവുമൊക്കെ അങ്ങനെ ഒന്നായി തീർന്ന ഒരു അനുഭവം…മഞ്ഞിൻ തുള്ളികൾ കഥകൾ പറയുന്നു…

***


മാലാഖമാരുടെ കൂടെ

‘Women who Rock’ എന്ന പുസ്‌തകം ‘Bessie to Beyonce’ എന്ന സബ് ടൈറ്റിലിലോട് കൂടി കൈയ്യിലെത്തി. എനിക്ക് വലിയ പരിചയമില്ലാത്ത മേഖലയാണ്. പോപ്പ്, റോക്ക്, ബ്ലൂസ്, കൺട്രി എന്നൊക്കെ പല സുഹൃത്തുക്കളും (നമ്മൾ സേതു, എം.ടി, മാധവിക്കുട്ടി , മീര എന്ന് ചൊല്ലും പോലെ ) അനായാസമായി ഇവരുടെ ചരിത്രം, ഭൂമിശാസ്ത്രം, തമ്മിലുള്ള സിൻക്രീറ്റിസം എന്നൊക്കെ പുലമ്പിക്കൊണ്ട്, മതഭ്രാന്തരെപ്പോലെ തീക്ഷ്‌ണതയോടെ വാഗ്‌വാദങ്ങളിൽ ഏർപ്പെടുന്നത് കണ്ടിട്ടുണ്ട്.

രണ്ടു മക്കളും എൻ്റെ സംഗീത പൊതു വിജ്ഞാനം കളിയാക്കി തുടങ്ങിയപ്പോൾ, പണ്ട് ‘ മഞ്ഞിൽ വിരിഞ്ഞ പൂവിലെ’ മോഹൻലാലിനെ ഉന്മത്തനാക്കുന്ന ‘ റാസ്പുടിൻ ‘ തേടിയ വാശിയോടെ , ഒരു സംഗീത പ്രയാണത്തിൽ ചെന്നെത്തി.

Odetta, Patsy Cline , Joan Baez, Aretha Franklin, Diane Ross, Janis Joplin, Cher, Karen Carpenter…Sinead O Connor, Selena, Bjork, Whitney Houston , Amy Winehouse….400 പേജുകളിലായി 103 സ്ത്രീ സംഗീതജ്ഞരുടെ ജീവിതവും കലയും, അപഗ്രഥനവും. ഓരോ പ്രബന്ധവും രചിച്ചിരിക്കുന്നത് ഒരു സ്ത്രീ തന്നെ. ഓരോ പടവും വരച്ചിരിക്കുന്നതും സ്ത്രീകൾ തന്നെ.

ജ്വലിക്കുന്ന പ്രതിഭ (talent എന്നാൽ ബിബ്ലിക്കൽ സമയത്തെ നാണയം), സമൂഹത്തോടുള്ള വാശി, തിളച്ചുയരുന്ന പ്രതിഷേധം, പുരുഷ, സ്ത്രീ സൗഹൃദങ്ങളിൽ നിന്നുള്ള പാഠങ്ങൾ, നിലവിളികൾ, വിവാഹങ്ങൾ, വേര്പിരിയലുകൾ,കുഞ്ഞുങ്ങൾ , ചിലപ്പോഴൊക്കെ മദ്യ മയക്കു മരുന്ന് കൂട്ടുക്കെട്ടിന്‌ അടിമപ്പെട്ടുള്ള മരണങ്ങൾ… ഓരോ പാട്ടുകാരുടേയും ഏറ്റവും പ്രശസ്തമായ ഗാനങ്ങളും അവയുടെ പുറകിലെ പ്രചോദനവും രേഖപ്പെടുത്തിയിരിക്കുന്നു.
ആകമൊത്തം ഒരു ‘powerhouse rock’ അനുഭവം!

**

ദുഷ്ടർ തകർക്കാൻ നോക്കിയ ജീവിതങ്ങളാണ് പലരുടേതും. നല്ല സുഹൃത്തുക്കളുടെ കുറവ് വിളിച്ചോതുന്നവ. അടുത്ത് കൂടിയ പലരും ജീവശ്വാസം തന്നെ വലിച്ചെടുത്തു. പേരും, പ്രശസ്തിയും കൂടുംതോറും ‘vulnerability’ (വേട്ടയാടപ്പെടുന്ന മനസ്സ് എന്ന് വിവക്ഷിക്കാം) കൂടുന്നു. ചെറു പ്രായത്തിലെ മരണങ്ങൾ ധാരാളം. എന്നിട്ടും അവർ നിലനിൽക്കുന്നു , മരണമില്ലാതെ.

Joan Baez ഇന്റെ കഥ വായിച്ചതിനു ശേഷം അവരും , Bob Dylan ഉം കൂടിയുള്ള പാട്ടുകൾ തേടി പോയി. അവരുടെ തിക്‌തമായ ഒരു ജീവിതാനുഭവം, സുഖകരമായ സംഗീതമായി ‘Diamonds and Dust’ ഇന്റെ വരികളിലൂടെ സ്വയം അനുഭവിച്ചു; അവരുടെ സൗന്ദര്യത്തേയും, കഴിവിനേയും പറ്റി ഓർത്തിരുന്നു.

Karen Carpenter, ആഹാരത്തോടുള്ള യുദ്ധത്തിൽ  തോറ്റു  പോയപ്പോഴും, അവരുടെ സ്വരശുദ്ധി എത്രയോ പേരെ ഇന്നും കോൾമയിർ കൊള്ളിക്കുന്നു എന്ന് കണ്ടുപിടിച്ചു. അവരും Ella Fitzgerald ഉം കൂടിയുള്ള സംഗീത-ജുഗൽബന്ധി കേട്ട്, രോഗത്തിന്റെ പിടിയിൽ ക്ഷീണിച്ച മുഖവും, മാലാഖമാരെ വെല്ലുന്ന സ്വരവും ശ്രദ്ധിച്ച് മിണ്ടാതിരുന്നു.

‘Ditzy Heights of success’ എന്നൊക്കെ പറയില്ലേ? ഓരോ ഉയർച്ചയ്ക്ക് പിന്നിലും എന്ത് മാത്രം കണ്ണീരിന്റെ കഥകളാണ് ! എങ്കിലും ഒരു കാര്യം തീർച്ചയായി:

അറിവിന്റെ വൃക്ഷം, അത് എന്തിന്റെ തന്നെയായാലും, പ്രലോഭനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അവ മറികടക്കുന്നവർ അനുഗ്രഹീതർ.
അപ്പോൾ, നന്മയും തിന്മയും വേർതിരിച്ചു കാണാം. അല്ലെങ്കിൽ, നന്മയും തിന്മയും തമ്മിലുള്ള വേർതിരിക്കാനാവാത്ത ബന്ധം ഉൾക്കണ്ണുപയോഗിച്ചു മനസ്സിലാക്കാം.

മാലാഖമാരെ സ്വർഗ്ഗത്തിൽ   നിന്നും  താഴോട്ടിടുന്നത്  നമുക്ക് പരിചിതമായ മുന്നറിയിപ്പാണല്ലോ. എങ്കിലും, അവരുടെ സംഗീതമില്ലാതെ പ്രാർത്ഥനകളുണ്ടോ? ജീവിതമുണ്ടോ?