Here is the first look at the forthcoming translation- V.J.James’ brilliant book Dattapaharam: Call of the forest.
The novel is published by Penguin Random House.
Out in February 2023.
Do read. It is a book which cleanses the soul.

The whole universe is a magical place. What happens to us is decided by our thoughts/words/actions melding with the Universal Mind. How the sequence plays out is the beautiful magic.
Aranya Kanda : The canto of the forest , from Tulsidasji’s Shri Ramcharitmanas has gone into publication. The Lord explores the forests and blesses many a sage in this lovely portion. Mata Sita gets abducted by Ravan and Jatayu is granted salvation by Lord Ram. The poet describes the forests, the trees, animals and birds with much affection in the original Awadhi; and my adventure in understanding and interpreting was truly blessed by His Grace.
Simultaneously, I was translating Dattapaharam- a stunning novel about the forests and its great role in human lives; by V.J.James. The author is one of the most erudite and humble people I have known in my life. Truly has the Ramayana spoken of ‘fruit laden trees bending low’: great souls are utterly simple, so unassuming and kind. They also laugh a lot.
The fact that both the books are going into print together brings me much hope and cheer. They say when coincidences happen in a miraculous manner, when serendipity graces us, the divine plan is meeting our life plan.
May the Lord help us to follow the divine path always. And empower us to do our work with humility.
**
Few hymns to the magic:
While I was poring over the edits of Aranyakanda and reached the portion of Mareech getting killed by the Lord, I casually clicked on songs in my mobile with nothing particular in my mind.
The song enveloped my senses, enchanting me.
I gazed at the mobile screen.
There He was: My Lord Ram, so beautiful and glorious, with Sita, and she was staring at the golden deer!
Tumhi mere Ram, tumhi Ghanshyam!
How could that happen?
I called my friend in utter delight and she asked me to bow my head lower.
I did.
He watches over every speck of dust, does he not?
**
I was struggling with translating a sentence which spoke of ‘sighting that which lay beyond the visible.’ Indeed, the portion referred to seeing what usually remains unseen by going inwards…a deep, spiritually heavy sentence. Typical of the author’s style, super simple, and oh-so-heavy with meaning!
I tried many a combination and permutation. The zing of satisfaction did not come.
My phone pinged. Another dear friend had forwarded a Sufi song…Tu Jhoom sung by the inimitable Abida Parveen.
Ah, Lord! Just what I needed!
The sentence translated itself in matter of moments.
He watches over every green blade , does he not?
**
So both the forest journeys, soon to be in book forms, are hereby dedicated to the Lord.
He, who is love
He, who is kindness
He, who is mine
And yours
Truly fortunate to have translated many brilliant works from my mother tongue to English.
Here is a link of a recent conversation on Anti-Clock, written by V.J.James.
‘Karma is the eternal assertion of human freedom…Our thoughts, our words, and deeds are the threads of the net which we throw around ourselves.’ Swami Vivekananda
കർമ്മപാശത്താൽ ബന്ധിക്കപ്പെട്ട ഈച്ചയെറുമ്പുകളെ പറ്റി പണ്ട് പൂന്താനം എഴുതിയത് ഓർമ്മയില്ലേ? ബ്രഹ്മാവും അതേ കയറിൽ തന്നെ ബന്ധിക്കപ്പെട്ടു കിടക്കുന്നു. കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത മൈക്രോസ്കോപിക് കൊറോണ മനുഷ്യരാശിയെ ചക്രശ്വാസം വലിപ്പിക്കുന്ന ഈ വേളയിൽ, കർമ്മപാശത്തെ പറ്റി ചില തോന്നലുകൾ വന്നു പോയി.
ദൈവമേ,
ചാകുന്നത് വരെ കർമ്മം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നെങ്കിൽ, നല്ല കർമ്മങ്ങൾ ചെയ്യിക്കണേ.
പ്രകൃതിയെ ദ്രോഹിക്കാത്ത, കനിവും , നന്മയുമുള്ള പ്രവൃത്തികൾ ജീവിതത്തിന്റെ ഭാഗമാക്കണേ.
വാങ്ങിച്ചു കൂട്ടുന്നതിന് പകരം, നിറവോടെ കൊടുത്തു ശീലിക്കാൻ പഠിപ്പിക്കണേ.
മറ്റുള്ളവരുടെ കൂട്ടത്തിൽ ഞാനാര് എന്ന ആത്മവിശ്വാസം കെടുത്തുന്ന ചിന്തയിൽ നിന്നും മാറ്റി , എനിക്ക് ചെയ്യാൻ എന്തൊക്കെ കിടക്കുന്നു എന്ന ഉത്സാഹഭരിതമായ ചിന്തയിൽ മനസ്സ് ഉറപ്പിക്കണമേ.
നാം ജീവിക്കുന്ന പരിസരം ശുദ്ധ വൃത്തിയോടെ , ലാളിത്യത്തോടെ സൂക്ഷിക്കുന്നതോടൊപ്പം , മനസ്സും അത് പോലെ പരിപാലിക്കാൻ ആകണമേ.
ഓരോ ദിവസവും അത്യാഗ്രഹവും, മത്സര ബുദ്ധിയും, ദുഷ്ട വൃന്ദവും ത്യജിക്കാൻ കഴിയണേ.
ഓരോ നിമിഷവും ഉന്മേഷത്തോടെ, ഫലവൃക്ഷത്തെ മാതൃകയാക്കി ജീവിക്കാൻ സഹായിക്കണേ
***
The Law of Giving:
The Universe operates through dynamic exchange..giving and receiving are different aspects of the flow of energy in the universe.
And in our willingness to give that which we seek, we keep the abundance of the universe circulating in our lives.
(The Seven Spiritual Laws of Success : Deepak Chopra)
സ്വർണ്ണത്തിന് കാലാന്തരേ നിറം മാറാറില്ല. അതാണ്, എഴുത്തച്ഛൻ ശാരിക പൈതലിനെ കൊണ്ട്, സുന്ദരമായി പറയിച്ചത്.
ചില സത്യങ്ങൾക്കും സുവർണ്ണ ഛായ കാണാം. അത് ഞാനിന്നലെ കണ്ടു.
കൗശാംബിയെന്ന ചെറിയ ജില്ല. പണ്ട് അലഹബാദിന്റെ ഭാഗമായിരുന്നു. ചരിത്ര താളുകളിലും തങ്ക ലിപികളിലാണ് കൗശാംബിയുടെ സ്ഥാനം . ബുദ്ധന്റെ പുണ്യ ദർശനം ലഭിച്ച സ്ഥലം.അശോക ചക്രവർത്തിയുടെ പ്രവർത്തന മണ്ഡലം. മഹാഭാരത കഥകളിൽ തിളങ്ങുന്ന വർണ്ണനകൾ. വത്സ രാജ്യമായിരുന്നു എന്ന് ചിലർ. ജനമേജയന്റെ പിൻഗാമികൾ ഭരിച്ച സ്ഥലമെന്നും ചിലർ. ഇന്ന്, ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലകളിൽ ഉൾപ്പെട്ടത്!
വൃക്ഷ കുംഭത്തിന്റെ ഭാഗമായി, മേൽനോട്ടത്തിന് നിയോഗിക്കപ്പെട്ടാണ് ഞാനെത്തിയത്. ജില്ലയിൽ 17 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു: ഏക ദിവസം. അത്, 22 കോടി എന്ന സംസ്ഥാന ലക്ഷ്യത്തിൽ ഒരു തുള്ളി ജലം മാത്രം. എങ്കിലും, “പല തുള്ളി പെരു വെള്ളം” എന്നത് കേരളീയർക്ക് നന്നായി അറിയുന്ന പാഠമാണല്ലോ !
പച്ചിച്ചു കണ്ണ് കുളുർപ്പിച്ചു കിടക്കുന്ന മഹീ തലം. മഹുവ എന്നൊരു അതി സുന്ദര മരം കണ്ടു. കൗശാംബി ഭാഗത്തു തന്നെ വേരുള്ള ഓർഡർലി പറഞ്ഞു : ” മാഡം, ഇതിന്റെ പൂവുകൾ കൊണ്ട് നാട്ടുകാർ ദേശി ദാരു (ചാരായം) ഉണ്ടാക്കുന്നു. കായ ഉണക്കിപ്പൊടിച്ചു മാവിൽ ചേർത്ത് പൂരി ഉണ്ടാക്കുന്നു. ഈ മരത്തിന്റെ തടിയുടെ ശക്തി ഒന്ന് വേറെ തന്നെ. പത്തിരുപത്തഞ്ചു കൊല്ലം പിടിക്കും ഒന്ന് പൂർണ വളർച്ച എത്താൻ! ”
ഞാൻ എന്റെ സംശയങ്ങൾ DFOയോട് ( ജില്ലാ വനം വകുപ്പ് മേധാവി) ചോദിച്ചു. “സോനെഭദ്രയിലെ ആദിവാസി സമുദായങ്ങളിൽപ്പെട്ടവർ കിലോകണക്കിന് മഹുവയുടെ പൂക്കൾ അരി മേടിക്കാനായി വിൽക്കുമായിരുന്നു. ശരിക്കുള്ള വില ആയിരത്തോളം വരും . ആ സാധുക്കൾക്ക് പകരമായി 25 രൂപയുടെ ഒരു കിലോ അരി കൊടുക്കും . മഹുവ മറിച്ചു വിറ്റവർ ധനാഢ്യരായി. ഞങ്ങൾ സർക്കാർ പദ്ധതിയിലൂടെ മഹുവ പൂക്കൾ നേരിട്ട് മേടിക്കാൻ തുടങ്ങി .” അദ്ദേഹം പറഞ്ഞു.
വൈക്കോലിൽ പൊതിഞ്ഞു, തൈകൾ കൊണ്ടു വന്നു. ഗ്രാമത്തിലെ സ്ത്രീകൾ സന്തോഷത്തോടെ അവയെ നട്ടു.
തളിർ തൈകൾ വാങ്ങിടുവാൻ വന്ന ആൾക്കൂട്ടത്തിൽ ഒരു ചെറിയ ആൺകുട്ടി . മുഷിഞ്ഞ ഷർട്ട്. പോക്കറ്റ് ആകപ്പാടെ കീറി തൂങ്ങുന്നു. പാന്റ്സ് കീറിയതാണ് , തെറുത്തു വച്ചിരിക്കുന്നു.
‘നീ ഇന്ന് സ്കൂളിൽ പോയില്ലേ?’ ചെറുപ്പക്കാരനായ കളക്ടർ ചോദിച്ചു.
‘ഇല്ല.’
‘എന്തേ ?’
‘ ഇട്ട തുണി മാറ്റിയിടാൻ മറ്റൊന്ന് ഇല്ലായിരുന്നു സാർ .’
ഞാൻ ഞെട്ടി പോയി.
‘യൂണിഫോം കിട്ടിയില്ലേ നിനക്ക്? രണ്ടു ജോഡി?’
‘ഒന്നേ കിട്ടിയുള്ളൂ. അത് കഴുകി നനച്ചു..ഇന്ന് ഉണങ്ങി കിട്ടിയില്ല.’
ഞാൻ ആ കുഞ്ഞിന്റെ മുഖത്തു നോക്കി നെടുവീർപ്പിട്ടു പോയി. ഇതാ HDI യുടെ (ഹ്യൂമൻ ഡിവലപ്‌മെന്റൽ ഇന്ഡിക്കേറ്റർസ്) ശരിയായ പരിച്ഛേദം.
(എന്തായാലും അവനു സ്കൂളിൽ പോകാൻ യൂണിഫോം നല്കാൻ ജില്ലാ വിദ്യാഭാസ ഓഫീസറോട് നിർദേശം കൊടുത്തു. അവൻ സ്കൂളിൽ ഇരുന്നു പഠിക്കുന്ന ഫോട്ടോയെടുത്തു അയക്കുവാനും പറഞ്ഞു ഓഫീസറോട്. )
തിരികെ വരും വഴി, കളക്ടർ എന്നോട് പറഞ്ഞു : ‘ മാഡം, ഞാനും വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. കോളേജ് കഴിയും വരെ നന്നായി ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു. ഒരു സഹോദരൻ ഗ്രാമത്തിൽ ഒരു ചെറിയ കട നടത്തുന്നു. മൂത്ത സഹോദരൻ ശാസ്ത്രജ്ഞനാണ്. അച്ഛൻ തെഹ്‌സിലിൽ ഒരു ക്ലർക്കായിരുന്നു. ജില്ലാ കളക്ടറുമാർ വരുമ്പോൾ എന്നെ കൊണ്ട് പോയി കാണിക്കും. പിന്നെ പറയും, ‘മോനും ഒരുനാൾ ഇതുപോലെ ആകണം കേട്ടോ!’ എന്റെ അച്ഛന് വേണ്ടിയാണു ഞാൻ IAS നേടിയത്. അച്ഛൻ ഇപ്പോഴും സാധാരണക്കാരനായി ഗ്രാമത്തിൽ റിട്ടയേർഡ് ജീവിതം നയിക്കുന്നു.’
‘സ്വർണ്ണത്തിനു സുഗന്ധം പോലെ’ എന്നൊരു ചൊല്ലുണ്ട് ഹിന്ദിയിൽ…നല്ല വ്യക്തിത്വങ്ങൾക്ക് കൂടുതൽ ഗുണങ്ങളെ കിട്ടുമ്പോൾ ഉണ്ടാവുന്ന ആകർഷകത്വത്തിനെ പറ്റിയാണ് പരാമർശം.
സ്വന്തം വേരുകൾ മറക്കാത്ത നന്മയുള്ള ആ യുവാവിനോട് ഞാൻ പറഞ്ഞു ,’ എന്നും ഇത് പോലെ ലാളിത്യം കാത്തു സൂക്ഷിക്കുക.’
‘ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ’ എന്നും ഓർത്തു പോയി, ഒരിക്കൽ കൂടി.
**
അമ്മയുടെ നിതാന്ത പരിശ്രമ ഫലമായി, ഞങ്ങളുടെ വീടെപ്പോഴും നല്ല വൃത്തിയും വെടിപ്പുമുള്ള ഇടമായിരുന്നു. ബെഡ്ഷീറ്റുകൾക്കു സൂര്യന്റെ മണമായിരുന്നെന്നു ഞാൻ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്! വാസനയുള്ള സോപ്പ് പൊടി കൊണ്ട് കഴുകി, നല്ല സൂര്യ പ്രകാശത്തിൽ ഉണക്കിയ ‘sunshine smell !’
‘Recycling’ എന്നൊക്കെ കേൾക്കുന്നതിന് മുൻപ് തന്നെ, ഞങ്ങൾ വീട്ടിൽ കണ്ടിട്ടുണ്ട്. നിറമുള്ള തുണി, ആദ്യം സാരി രൂപത്തിൽ ആഘോഷിക്കപ്പെട്ട് , പിന്നെയുള്ള അവതാരം കർട്ടനായും , തലയിണ കവറായും; അതിനു ശേഷം പാവം ‘hierarchy of status ആൻഡ് power’ -ഇൽ പിന്തള്ളപ്പെട്ടു പതുക്കെ അടുക്കളയിലെ കൈക്കല തുണിയായി പരിണമിച്ചു അതിന്റെ ജീവിത ചക്രം പൂർത്തിയാക്കി വന്നിരുന്നു .
ശ്രീമതി വത്സലയുടെ ഒരു ലേഖനത്തിൽ, പഴയ തയ്യൽ യന്ത്രത്തേയും , കൈയൊടിഞ്ഞ തവിയേയും വിട്ടു പിരിയാനാവാത്ത വീട്ടമ്മയുടെ മനഃസ്ഥിതിയെ പറ്റി പരാമർശനമുണ്ട്.
അമ്മ, എന്റെ രണ്ടാം ക്ലാസ്സിലെ പ്രോഗ്രസ്സ് കാർഡ് എടുത്തു കൊച്ചു മോൾക്ക് കാണിച്ചു കൊടുത്തപ്പോൾ, ഞാൻ ശരിക്കും അതിന്റെ വേറൊരു മാനം കണ്ടു.
‘ നിന്റെ അമ്മയുടെ റാങ്ക് നോക്ക്…’ എന്നൊരു കൊച്ചു കുത്തും!
എന്റെ കുറുമ്പി കുട്ടി , പുരികങ്ങൾ ചുളിച്ചു കൊണ്ട്, പുരാവസ്തു ഗവേഷണം മാതിരി, ഈജിപ്ഷ്യൻ മമ്മിയുടെ നിറഞ്ഞ ഭരണകാലം, വിശദമായി പരിശോധിച്ചു!
‘ അമ്മയ്ക്ക് പണ്ടേ കണക്കു പ്രിയമല്ല അല്ലേ ?’ എന്നൊരു എതിർ വാദം വാദിച്ചു, എന്റെ ബാല്യ കാല റാങ്കു നേട്ടങ്ങൾ നിഷ്പ്രഭമാക്കി, അമ്മൂമ്മയോടു പോര് വിളിച്ചു.
‘പിന്നേ ! ഞാൻ കാണിച്ചു തരാം അവളുടെ സര്ടിഫിക്കറ്റകള് !’ എന്ന് അമ്മ തലയും കുത്തി അവളുടെ വിദഗ്ദ്ധമായ കുരുക്കിൽ വീഴുകയും ചെയ്തു.
‘ ഈ അമ്മൂമ്മ എന്തിനാ ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്നത് ?’ ചോദ്യം വരാൻ അധികം താമസ്സമുണ്ടായില്ല.
‘നിന്നെ കാണിക്കാൻ…’ ഞാൻ ഉത്തരമുണ്ടാക്കി, പരീക്ഷ ജയിക്കാൻ നോക്കി.
‘ നിന്റെ ചേച്ചി ആദ്യമായി കൈപിടിച്ച് പാല് കുടിച്ച സ്റ്റീൽ ഗ്ലാസ് .’ അമ്മ ഒരു കുഞ്ഞു ഗ്ലാസും എടുത്തു കൊണ്ട് വന്നു.
ഇളയവൾ ‘whatever’ എന്ന സാമാന്യഅർത്ഥം വരുന്ന, ലോകത്തിലെ സകലമാന പുതു തലമുറയ്‌യ്ക്കും പരിചിതമായ ‘eye-rolling’ എന്ന വിശ്വമനുഷ്യഭാഷയിൽ ചിന്തകൾ വ്യക്തമാക്കി തന്നു.
പിന്നെ, ഞാനും അമ്മയും തനിച്ചിരുന്നപ്പോൾ, ഞാൻ പറഞ്ഞു ..’ അമ്മാ, ഞാനും സൂക്ഷിച്ചു വയ്ച്ചു തുടങ്ങി…’
**
‘Minimalism’ എന്നൊരു വഴിയുണ്ട്. ആവശ്യത്തിന് വേണ്ടതേ പാടുള്ളൂ. ബാക്കി ദാനം ചെയ്യാം. പൊടി തുടച്ചും, നിലം തുടച്ചും പരിക്ഷീണരാകേണ്ട; മനുഷ്യന് അധികം സാധനങ്ങൾ വേണ്ടല്ലോ !
Marie Kondo എന്ന ജാപ്പനീസ് സുന്ദരി, ‘de-cluttering’ ഇന് പുതിയ പരിഭാഷ നൽകി, സാധങ്ങൾ വേണമോ വേണ്ടയോ എന്ന് തീർച്ചപ്പെടുത്തി, ജീവിതം ലളിതമാക്കാൻ പഠിപ്പിക്കുന്നു. അവരുടെ പുസ്തകം വിറ്റു പോയത് ലക്ഷങ്ങളാണ്!
അപ്പോൾ ഇന്നത്തെ എന്റെ ചിന്ത വിഷയം: കൂടുതൽ ലാളിത്യവും, ഓർമ്മകളുടെ സൂക്ഷിപ്പും എങ്ങനെ ഒരുമിച്ചു കൊണ്ട് പോകും?
കൂടുതൽ കൊടുക്കണോ, സൂക്ഷിക്കണോ?
വൃത്തിയും വെടിപ്പുമുള്ള, സൂര്യ പ്രകാശത്തിന്റെ വാസനയുള്ള വീട് വേണോ വേണ്ടയോ?
**
കാലിഫോർണിയയുടെ ശരിക്കുള്ള താമസക്കാർ മെക്സിക്കൻ ഇന്ത്യയ്ക്കാരായിരുന്നു. അമേരിക്കൻ ഭരണകൂടം, പത്തൊൻപതാം നൂറ്റാണ്ടിൽ അവസാന നിമിഷം വരെ തല താഴ്ക്കാൻ വിസ്സമ്മതിച്ച ആ ഗോത്രക്കാരെ തോല്പിച്ചു എന്ന് ചരിത്രം.
പിന്നീട്, എഡ്‌വേഡ് ഫിറ്റസ്ജ്‌റാൾഡ് ബീൽ എന്നൊരു അവസരവാദി (opportunist എന്ന് തന്നെ യാണ് സർക്കാരിന്റെ മ്യൂസിയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്!), ഇന്ത്യക്കാരുടെ പുനർവിസ്ഥാപനത്തിനായി ചീഫ് സൂപ്പർവൈസറായി/സർവേയറായി എത്തി. അയാൾ ‘തനി’ സർക്കാരുദ്യോഗസ്ഥനായിരുന്നു. നാലു കൊല്ലത്തെ സാമ്പത്തിക ക്രമക്കേടുകൾ കാരണം എബ്രഹാം ലിങ്കൺ പിരിച്ചു വിട്ടപ്പോഴേക്കും, സർക്കാരിനെ പറ്റിച്ചു, ഇന്ത്യക്കാരെ പറ്റിച്ചു, സ്വകാര്യമായി വാങ്ങിച്ചു കൂട്ടിയ ഭൂമിയുടെ ഒത്ത നടുവിൽ ‘പുനർവിസ്ഥാപനത്തിനായി’ തെറ്റായ രേഖയുണ്ടാക്കി, കോടീശ്വരനായി കഴിഞ്ഞിരുന്നു. ‘Tejon Ranch’ എന്ന പേരിൽ ഏറ്റവും വലിയ സ്വകാര്യ സമ്പത്താണ് അയാളുടെ കൈവശമായത്.
പക്ഷിമൃഗാദികൾ സമൃദ്ധമായ ആ സ്ഥലങ്ങൾ കാലാന്തരേ അയാളുടെ പുത്രൻ റിയൽ എസ്റ്റേറ്റ് മുതലകൾക്കു (മുതലാളികൾക്കു)വിൽക്കുകയും, മണ്ണിന്റെ മക്കളുടെ ഭൂമി അങ്ങനെ വൻകിട ബിസിനെസ്സ്കാരുടെ കൈയിൽപ്പെടുകയും ചെയ്തു.
അമേരിക്കൻ ജനതയുടെ ശക്തിയെന്തെന്നാൽ അവർ ഇതൊക്കെ പച്ചയായി, പരസ്യമായി എഴുതിവെച്ചിട്ടുണ്ട് ! അന്ധമായി ‘വികസനം’ വേണ്ടയെന്നും പ്രകൃതിക്കും അവകാശം ഉണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ മുറകൂട്ടിയ കാരണം ഒരു തരം അർദ്ധമനസ്സുള്ള സമവായം രൂപപ്പെടുന്നു. റാഞ്ചുകാരുടെ കടുംപിടിത്തം കാരണം അമേരിക്കൻ സെന്റർ ഫോർ ബിയോളോജിക്കൽ ദിവേഴ്സിറ്റി യിലെ ശാസ്ത്രഞ്ജർ negotiating table വിട്ടുപ്പോയി എന്നും എഴുതിയിട്ടുണ്ട്.
‘ദി ഫൈറ്റ് /ഫ്ലൈറ്റ് ഓഫ് ദി കോണ്ടോർ’ എന്ന ഒരു ഡോക്യൂമെന്റരി ഉണ്ട്. കഴുകൻ വർഗ്ഗത്തിലെ ഈ ജനുസ്സിനു ജന്മ ഭൂമി ‘വികസനമില്ലാതെ’ വെറുതെ വിട്ടാൽ മാത്രമേ പുനർജീവനമുള്ളൂ…ലോകത്തിലെ തന്നെ ഏറ്റവും പ്രകൃതിവൈവിധ്യമുള്ള ‘Biodiversity സേഫ് zone’ ആയിട്ട് കുറച്ചു ഭൂമി ‘ആർത്തിക്കാർക്കു’ കൈമാറ്റം ചെയ്യാതിരിക്കാൻ റാഞ്ചുകാർ സമ്മതിച്ചു എന്നാണ് രേഖപ്പെടുത്തിയത്…ചോദിച്ചതിൽ നിന്നും വളരെ കുറച്ചു ഭൂമി മാത്രം ! അങ്ങനെ ‘ഇനിയും മരിക്കാത്ത ഭൂമി, നിന്റെ ആസന്ന മൃത്യവിന് ഇനിയെത്ര കാലം’ എന്ന കവിവാക്യം ഓർമ്മിപ്പിക്കുന്ന വിധത്തിലൊരു കഥ.
എല്ലാ നാട്ടിലേയും കഥകൾ ഒന്ന് തന്നെ : avarice vs balance
ജീവിച്ചുമുടിച്ചിടാനുള്ള ത്വരയും ‘ശാന്ത ശാന്തമെൻ നിശ്വാസത്തിൽ’ ലയത്തോടെ ഒഴുകാനുള്ള പ്രേരണയും. എല്ലായിടത്തും മനുഷ്യന്റെ അധമപ്രകൃതിയും മനുഷ്യന്റെ ഉന്നത ചിന്തകളുമായുള്ള ഏറ്റുമുട്ടൽ.
‘പണത്തിനു മേലിൽ പരുന്തും പറക്കില്ല’ എന്ന മട്ടിലാണ് ലോകമെവിടേയും കാര്യങ്ങൾ. Condor എന്ന കഴുകനും അതിനു കഴിഞ്ഞില്ല.
‘നിങ്ങൾ എങ്ങനെ പ്രകൃതിയെ കാക്കും?’ എന്നൊരു ചോദ്യവും ഉത്തരങ്ങൾ എഴുതാൻ അവസരവും ആ മ്യൂസിയം തന്നു.’Environmental politics അഥവാ പ്രകൃതി രാഷ്ട്രീയത്തെ പറ്റി കൂടുതൽ അറിവ് ഞാൻ നേടും !’ എഴുതിയിരിക്കുന്നത് പുതിയ തലമുറയിലെ ഒരു ഉശിരുള്ള കൈയെഴുത്തു തന്നെ.
അത് കണ്ടപ്പോൾ ഞാൻ നെടുവീർപ്പിട്ടു; വിജയലക്ഷ്മിയുടെ ‘വിൽപ്പത്രത്തിലെ’ വരിയോർത്തുപ്പോയി…
‘സ്വച്ഛമാം വെയിലിൻ തിളക്കമേ സ്വർണ്ണമാം സ്വത്തു നമുക്കെന്നതോർത്ത് ഉല്ലസിക്കാൻ,
ഒത്തിരിയാണ് കർമ്മങ്ങളെന്നാലും ഇത്തിരി നേരം കിനാവിന്നുമേകുവാൻ,
കെട്ട ചെരാതുപോലമ്മ പോയാലും, എൻ പുത്ര, മറക്കാതിരിക്ക,
ഇന്നെന്നപോൽ, ദുഃഖങ്ങളിൽ നിത്യമോചനമേകുമീ സ്വപ്‌നങ്ങൾ
വിൽപ്പത്രമായി നൽകുന്നു ഞാൻ!’
**