“സാമ്യമകന്നോരുദ്യാനമേ…” 

ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിൽ നിന്നാണ് ആ വരികൾ നമുക്ക് ലഭിച്ചത്.

ആ പ്രതിഭാശാലിയുടെ രചനാപാടവം കഥാപാത്രങ്ങളുടെ വാക്കുകളിൽ തെളിയുന്നു..പുഷ്ക്കരൻ എന്ന ശത്രു എത്ര മനോഹരമായിട്ടാണ് അവതരിക്കപ്പെട്ടിട്ടുള്ളത്…. എത്ര പുഷ്കരൻമാരെ നാം എല്ലാ ദിവസവും കാണുന്നു!


കുഞ്ചൻ നമ്പ്യാരുടെ കല്യാണ സൗഗന്ധികം

കുഞ്ചൻ നമ്പ്യാരുടെ കല്യാണ സൗഗന്ധികം തുള്ളൽ : ഹനുമാനും ഭീമനും തമ്മിലുള്ള സംഭാഷണം. കളിയാക്കി കൊല്ലുന്ന ഹനുമാന്റെ നിരീക്ഷണങ്ങൾ എത്ര നിശിതവും സന്ദർഭോചിതവുമാണ് !


Legacy In Words…Keechaka Vadham Attakadha

ശബ്ദ-സുഖം , കീചക വധം…ഇരയിമ്മൻ തമ്പിയുടെ  രചനാപാടവം!

 

 

 


ഛായാഗ്രഹിണികൾക്കിടയിൽ നിർഭയം…

തദനു ജലനിധിയിലതി ഗംഭീരദേശാലയേ സന്തതം വാണെഴും ഛായാഗ്രഹിണിയും…” അങ്ങനെയാണ് സിംഹികയുടെ രംഗപ്രവേശം.  എഴുത്തച്ഛന്റെ വരികളിൽ ചൊല്ലിയാൽ, ” നിഴലതു പിടിച്ചു നിർത്തിക്കൊന്നു തിന്നുന്ന നീചായാം സിംഹികയെ കൊന്നനന്തരം…” ഹനുമാൻ ലക്ഷ്യബോധത്തോടെ ലങ്കയിലോട്ടു യാത്ര തുടർന്നു!

‘നിഴൽക്കുത്ത്‌’ അഥവാ ‘വൂഡൂ’ (Voodoo) പരിപാടി, ദുര്യോധനന് വളരെ മുൻപ് തന്നെ പ്രാവർത്തികമാക്കിയ രാക്ഷസിയാണ് ഛായാഗ്രഹിണി. ഒരു ദിവസം അവൾ ഗഗന സഞ്ചാരിയായ ഹനുമാന്റെ നിഴൽ പിടിച്ചു നിർത്താൻ ശ്രമിച്ചു. അതോടെ കഥയും കഴിഞ്ഞു.

ഇന്ന് നാം യുദ്ധം ചെയ്യുന്നത് പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ഛായാഗ്രഹിണികളോടാണ്. ഡിജിറ്റൽ സ്പേസ് എന്ന Alternate Reality ലോകത്തിൽ നിന്നും  വരുന്ന പല നിഗ്രഹ ശക്തികളും നമ്മെ കൊന്നു തിന്നുന്നു.

എത്രയോ ആളുകൾ ‘ഓൺലൈൻ ബുള്ളിയിങ്” (ONLINE BULLYING) ഇന്റെ നീരാളിപ്പിടിയിൽ പിടഞ്ഞു ചാകുന്നു !നിഴൽകുത്തി കൊല്ലുന്ന Grapevine സംസ്കാരത്തിലും നാം ഏറെ മുന്നിലാണല്ലോ.

https://www.reuters.com/article/us-southkorea-kpop/cyber-bullying-star-suicides-the-dark-side-of-south-koreas-k-pop-world-idUSKBN1Y20U4

 

 

 

 

അപ്പോൾ എനിക്ക് സിംഹികയെ ഓർമ്മ വന്നു…

***

“What is life, if not the shadow of a fleeting dream?”എന്ന് ഉംബെർട്ടോ എക്കോയുടെ (Umberto Eco)ചോദ്യമുണ്ട്.

ഈയിടെ മനോഹരമായ സൗത്ത് കൊറിയൻ വെബ് സീരീസ്  “Memories of Alahambra” കാണാൻ അവസരം ലഭിച്ചു. (Augmented Reality) ഓഗ്മെന്റഡ് റിയാലിറ്റി യുടെ മാസ്മര ലോകം: വാൾപ്പയറ്റിൽ ചോര ചീറ്റിയാൽ വാസ്തവത്തിൽ മരിച്ചു പോയേക്കാമെന്നു വന്നാലോ?

മനുഷ്യ മനസ്സിന്റെ മായാജാലത്തിനു മുന്നിൽ ഭയന്ന് വിറച്ചു ചാകാൻ പാടില്ല.അതിരു വിട്ടൊഴുകാതെ, ശാന്തശാന്തമായി ചിറകെട്ടാൻ , “ആത്മധൈര്യം എന്ന  ഹനുമാൻ സ്വാമി” കൂടെയുള്ളത് നല്ലതാണ്.

****

 

 


ഒരു മഞ്ഞിൻ റോസാപ്പൂ…

സിറാക്യൂസ് യൂണിവേഴ്സിറ്റിയിൽ, മാക്‌സ്‌വെൽ സ്കൂൾ ഓഫ് സിറ്റിസൺഷിപ് ആൻഡ് പബ്ലിക് അഫായേഴ്സ് ഇന്റെ മുൻപിൽ, തലകുനിച്ചു, ചിന്താവിഷ്ടനായ എബ്രഹാം ലിങ്കന്റെ പ്രതിമ കാണാം.
‘Lincoln in the Bardo …’ എന്ന George Saunders പുസ്‌തകം ഓടി വരും മനസ്സിൽ.

പഠിക്കാൻ അവസരം കിട്ടുന്നവർ ഭാഗ്യവാന്മാർ. അറിവാണ് അമൃത് : കൂടുതൽ കൈമാറുമ്പോൾ, കൂടുതൽ വർദ്ധിക്കുന്നു. സിറാക്യൂസ് സർവകലാശാലയിലെ പ്രൊഫസർമാർ, അമേരിക്കയുടെ പൊതു ഭരണ നയങ്ങളെ കുറിച്ച് ഞങ്ങളോട് വിശദീകരിച്ചപ്പോൾ , ഞാൻ ഒരു നിമിഷം വെളിയിൽ അപ്പൂപ്പൻ താടി പോലെ പറന്നു കളിക്കുന്ന മഞ്ഞിൻ നുറുങ്ങുകളെ നോക്കി.
‘നിങ്ങളിൽ നിന്നും ഞങ്ങൾക്ക് പഠിക്കണം. ഞങ്ങളോടൊപ്പം ഒരു കൊല്ലത്തെ ഉപരിപഠനം നടത്തൂ…’ അവർ ചിരിച്ചു. അഹങ്കാരമില്ലാത്ത അറിവിന്റെ സ്നിഗ്ദ്ധമായ ചിരി.
സതീർഥ്യരിൽ പലരും ഹാർവാർഡിലും ഓക്സ്ഫോർഡിലും പബ്ലിക് പോളിസിയിൽ ഉപരിപഠനം കഴിഞ്ഞവർ. അവർ അതിലും വിനീതരായി മറുചിരി ചിരിച്ചു.
‘ഇനിയും പഠിക്കണം’, ഞാനും സ്വയം മന്ത്രിച്ചു. പഠിക്കുമ്പോൾ, ജീവിതത്തിലെ എല്ലാ ഭാരങ്ങളും ഒഴിഞ്ഞു പോകുന്ന പോലെ. സരസ്വതീ കടാക്ഷം, മനുഷ്യ മനസ്സിനെ മഞ്ഞിൻ തുള്ളികളെ പോലെ നിർമ്മലവും, അഴകുള്ളതുമാക്കുന്നു.
***
വില്യം ഫോൾക്നരുടെ(William Faulkner) ‘  A Rose for Emily’ എന്ന ഒരു ചെറുകഥയുണ്ട്. ചാൾസ് ഡിക്കൻസിന്റെ ‘Great Expectations’ഇലെ , മിസ്സ് ഹാവിഷമിന്റെ (Miss Havisham) മറ്റൊരു പ്രതിരൂപം കാണാം.

കഥയുടെ തായ്- വേരിൽ, വേദനയുടെ, ഭയത്തിന്റെ, പ്രേമത്തിന്റെ നിഗൂഢമായ രഹസ്യം. എഴുത്തിന്റെ മാസ്മരികത തട്ടി കണ്ണിൽ പ്രകാശം പൊലിഞ്ഞു. എന്തൊരു കഥയാണത്, ദൈവമേ! അമേരിക്കൻ നവംബറിന്റെ കൊടുംതണുപ്പ് – അതിന്റെ തീവ്രത മറികടക്കാൻ വായിച്ച കഥ വിറപ്പിച്ചു കളഞ്ഞു !
ബ്രോഡ്‍വെയിൽ ‘ലയൺ കിംഗ് ‘ കണ്ടു. മനുഷ്യ പ്രതിഭയുടെ വിസ്മയ മാഹാത്മ്യങ്ങൾ കണ്ടു, അനുഭവിച്ചു! നൃത്തവും, സംഗീതവും, സംവിധാനവും, സ്റ്റേജിലെ മിന്നി മായുന്ന ബാക്ഗ്രൗണ്ടുകളും ഒക്കെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ആഫ്രിക്കയുടെ ആദിമമായ സർഗ്ഗ ചേതനയെ പ്രണമിച്ചു പോയി. ആ നിഷ്കളങ്കരെ ആണല്ലോ അടിമകളായി പീഡിപ്പിച്ചത് എന്നും ഓർത്തു പോയി. അവർക്കു വേണ്ടി, മനുഷ്യന്റെ സ്വത്വത്തിനു വേണ്ടി , ജീവൻ ബലിയർപ്പിച്ച മഹാനെ വീണ്ടും   ഓർത്തു പോയി …

അധികാരവും, സർഗ്ഗ ശക്തിയും, കറുത്തവരുടെ വേദനയും, അറിവിന്റെ ആകാശവുമൊക്കെ അങ്ങനെ ഒന്നായി തീർന്ന ഒരു അനുഭവം…മഞ്ഞിൻ തുള്ളികൾ കഥകൾ പറയുന്നു…

***


മണ്ണിലോട്ടു തിരികെ …

മലയാള ഭാഷയെ സ്‌നേഹിക്കുന്ന ആരും ഓർക്കുന്ന ചില സിനിമ സംഭാഷണങ്ങളുണ്ട്. പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ സാറിന്റേതാണവ.

ആരൂഢം:

വർമ്മ: കോൺവെൻറ് ഇൻഗ്ലീഷില് നാല് മുറിവാചകം പറഞ്ഞാൽ വിജ്ഞാനത്തിന്റെ അങ്ങേത്തലയെത്തിയല്ലോ. ഉണ്ണി അക്ഷരം പഠിക്കണ പുസ്തകം കണ്ടിട്ടുണ്ടോ? A for Apple..I for Igloo ! ‘Igloo’ എന്താണെന്നറിയ്യോ?പറയൂ!
ഇന്ദിര മിണ്ടുന്നില്ല.
വർമ്മ : അറിയില്ല. Igloo’ ട്യുന്ദ്ര പ്രദേശത്തെ എസ്കിമോ വർഗ്ഗക്കാർ മഞ്ഞിലുണ്ടാക്കുന്ന കുടിലാണ്. ഒരു നല്ല വാചകം സായ്‌പിന്റെ സുന്ദരമായ ഇംഗ്ലീഷിൽ പറയാനാവില്ല. ശുദ്ധ മലയാളത്തിലും ആവില്ല.സോറി, മലയാളമല്ല , മലയാലം! വേരുകൾ സമസ്തം നഷ്ട്ടപ്പെട്ട ഒരു വർഗ്ഗം. നമ്മളൊക്കെ. ഞാനടക്കം.

ആരണ്യകം :

ചെറുപ്പക്കാരൻ : തെറ്റോ ശരിയോ എന്നറിഞ്ഞുകൂടാ. ഞാനിങ്ങനെയൊക്കെയായി. എനിക്ക് വേണ്ടിയല്ല. കുട്ടിയ്ക്ക് മനസ്സിലാവുന്ന വിഷയമല്ലാത്തതു കൊണ്ട് വിസ്തരിക്കുന്നില്ല. വീട്ടിൽ എല്ലാവരുമുണ്ട്; അമ്മിണീടെ പ്രായത്തിലുള്ള അനുജത്തിയുമുണ്ട്. പക്ഷെ..അവരാരും ഇപ്പോ ക്ലെയിം ചെയ്യില്ല . ഇടയ്ക്ക് അവളെ മാത്രം ഓർമ്മ വരും ..അമ്മിണീടെ അതേ ഛായ. മൃഗമല്ല , ആവരുതെന്നുണ്ട് . നല്ല വീട്, നല്ല കുടുംബത്തിന്റെ അറ്റമോസ്‌ഫിയർ, നല്ല ഭക്ഷണം, ധാരാളം പുസ്തകങ്ങൾ .ഇതൊക്കെ എനിക്കും ഇഷ്ടം! മൃഗമല്ലാത്തതു കൊണ്ടുതന്നെ.
അമ്മിണി : പിന്നെയെന്തിനീ…?
ചെറുപ്പക്കാരൻ : എനിക്കു മാത്രം പോരല്ലോ ഇതൊക്കെ!

വെള്ളം :

വികാരി: ഈറ്റ വീട്ടുകാർക്ക് സംഘം , പരമ്പു നെയ്ത്തുകാർക്കു സംഘം …എന്തായിത്?
തമ്പി : തെറ്റാണോ അച്ചോ ? ഹും ..അറിവില്ലാത്ത ഗലീലിയോ മുക്കുവരെ ആദ്യം സംഘം ചേർത്തത് ആരാണച്ചോ?

മാത്തുണ്ണി: നിന്റെ അപ്പൻ വക്കീൽ സാറ് എനിക്കെതിര് നിൽക്കില്ല. അത് നിനക്കറിയാമോ?
തമ്പി : എന്റപ്പൻ പലതിനും എതിരാണ് : ദിവാൻ വാഴ്ചയ്‌ക്കെതിര് നിന്നു പോയി. ചൂഷണത്തിന് എതിര് നിന്നതു കൊണ്ട് പണക്കാരനാകാതെ പോയി .
വികാരി : നിന്റെയപ്പന് വയസ്സെഴുപതായി . മരിച്ചാൽ പള്ളിപ്പറമ്പിലടക്കണ്ടേ?
തമ്പി : ഹും …നീ മണ്ണാകുന്നു , മണ്ണിലേക്കു തിരിച്ചു ചേരുന്നു ..ശരിയല്ലേ അച്ചാ ? പള്ളിപ്പറമ്പിനു പുറത്തും മണ്ണില്ലേ?

***

ശ്രീ എം മുകുന്ദന്റെ ചെറുകഥ “സിറ്റി ക്ലബ്ബിലെ സായാഹ്‌നം .”
സുന്ദര വസ്തുക്കളുടെ , സുന്ദര മനുഷ്യരുടെ വൈരൂപ്യങ്ങൾ കാട്ടി തന്ന്, മൂർച്ചയുള്ള ഒരു കത്തി കൊണ്ട് നമ്മുടെ ജീവിത ലക്ഷ്യങ്ങളെപ്പറ്റി പുനർചിന്തിപ്പിക്കുന്ന കഥ.

അടച്ചു വച്ച പുസ്തകങ്ങൾ, തിരക്കഥകൾ …എല്ലാം പൊടി തട്ടി തുറന്നാൽ തോന്നും : എത്ര കാലിക പ്രസക്തമാണ് ! ഒരിക്കലും മാറാത്ത ജീവിത സത്യങ്ങൾ.

 

 


Nos Duo Turba Sumus (We two are a multitude…)

‘The Hammer of God’ has been an all time favorite. Chesterton’s Father Brown has been my soul delight since teenage. Recently, mesmerized by the BBC’s ineffable command of their background music-which can haunt you for years endlessly- I watched their new, delightful series based on the beloved, titular character.

The hammer was definitely not Thor’s (Forgive me Father, I could not help that pun); the story-line was totally different, and the depth of psychological analysis in the original was perhaps missing too. Except that they retained a single line about ‘the heights making men believe they were Gods perhaps!’

But my daughter and I agreed that Father Brown was adorable. His open mind, his love for scones, his ability to laugh easily ( In the ‘Bride of Christ’ he laughs out -and won my heart- when he reads the quote pasted to castigate: ‘When lust conceives, it shall bring forth sin!’) and his sweet simplicity, were hmm…plain delectable! I can  bring myself to forgive that they  mercilessly hijacked the classic story ‘Eye of Apollo’  only because of Father’s great charisma.Kudos, Mark Williams!

**

The Essays of  Elia (1823) by Charles Lamb is another classic.

I  got an opportunity to thoroughly relish his eponymous essay ‘A dissertation upon roast pig’  and  ‘A bachelor’s complaint of the behaviour of married people’ by chance accident…( Your hand reaches out to pick a book which just had these delights tucked away in them) only to watch the movie ‘Guernsey literary and potato peel pie society’ that blew in the essay on the pig-with its whiffs of simple joys- right back into my life a few days later. Serendipity? Oh, yes! May she continue to grace my life always.

In Joseph Addison’s essay on ‘Friendship’  (1888) he quotes from the Holy Bible presciently, ‘Some friend is a companion at the table, and will not continue in the day of thy affliction : but in thy prosperity he will be as thyself and will be bold over your servants. If thou be brought low, he will be against thee, and hide himself from thy face.’

Wow! How many of those ‘friends’ I have had! Exactly the above observed behavior!

Ironically, in Goswami Tulsidasji’s ‘Sree Ram charit manas’- the Hindi Ramayan- in the Fourth Canto ‘Kishkindha Kanda’,  Lord Ram explains to Sugreeva about toxic friends!

” Aagem kah mridu bachan banayi/ Pachem anahit mann kutilayi//

Jaakar chitt ahi gati sam bhai/ Us kumitra pariharehim bhalayi//’

‘The friend who speaks sweet/sugary words on your face but bitterly gossips about you behind your back, that one is wicked! His mind is crooked like a serpent’s path. It is better to forgo such a bad friend from your life.’

Gotcha!

**

Note: While browsing through a magazine in a shop, I encountered the confession of a royal who had it all: including depression.

He said something deep. ‘ Depression is the inability to have feelings. It is not about bad feelings.’

**

For sunshine, Father Brown, chewing on the delights of roast pig and ruminations on the vagaries of  friendships… a toast for the joyous feelings that they provoke! Perhaps we underestimate the value of life’s most precious gifts- disguised as the simplest and easiest to find- on our life paths.

***

Title: Shamelessly copied from the starting of Addison’s essay.

Ovid, Met.i. 355

 


നാടകമേ ഉലകം …

റേഡിയോ നാടകങ്ങൾ കുടുംബത്തിലെ സ്ത്രീകളെ ഏറ്റവും അധികം രസിപ്പിച്ചിരുന്ന കാലം. നാടക മാസമായാൽ, രാത്രിയിൽ ‘കെട്ടിടത്തിൽ’ പോകാം എന്ന ഫൈനൽ അന്നൗൺസ്‌മെന്റ് വന്നാൽ ഉടൻ അമ്മൂമ്മയോടും അപ്പച്ചിയോടുമൊപ്പം ഞാനും ‘അടുക്കളയിൽ നിന്നും അരങ്ങത്തോട്ടുള്ള’ പാതയിൽ മറ്റൊരു പിന്നാളി ആകും.
അടുക്കള വേറൊരു കെട്ടുറപ്പും , താമസ സ്ഥലം വേറൊരു കെട്ടിടവുമായിരുന്നു. രണ്ടു വീടുകൾ, രണ്ടു ലോകങ്ങൾ; ഒരേ തറവാട്. അത് കൊണ്ടാണ്, അതി രാവിലെ അടുക്കളയിൽ തീ കൊളുത്താൻ കയറുന്ന മുതൽ , രാത്രിയിൽ സകലരേയും സുഭിക്ഷമായി അന്നമൂട്ടി, ഭക്ഷണ പാത്രങ്ങൾ കഴുകി വെളുപ്പിച്ചു, വാതിലടച്ചു കൊണ്ട് അടുക്കളപ്പടിയിൽ നിന്നും മുറ്റത്തോട്ടിറങ്ങി , അപ്പച്ചി ദീർഘ നിശ്വാസം വിട്ട്‌ പറയുന്നത് :’ഇനി കെട്ടിടത്തിലോട്ടു പോകാം.’

കെട്ടിടത്തിന്റെ ചായ്പ്പിൽ, തമ്മിൽ നോക്കി കൊണ്ട് രണ്ടു ഈസി ചെയറുകൾ. ഒന്നിൽ അമ്മൂമ്മയും, ഒന്നിൽ അപ്പച്ചിയും കിടക്കും. റേഡിയോ തുറക്കും. ലോക വാർത്തയും, മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങളും, പിന്നെ നാടകങ്ങളും ഒഴുകി വരും. പടിയിൽ ഇരുന്ന് ഞാനും ആ ഉപാസനയിൽ പങ്കാളിയാവും. അറിവ്, ഭാവന, ഉറപ്പുള്ള ദേശാന്തര വിശകലനങ്ങൾ…അപ്പോൾ, രണ്ടു പേരും, വായനശാലയിലെ വാരികകളും നോവലുകളിലും, ദൈനം ദിന പത്ര മാസികളിലും മുഴുകും. Multi-tasking ഞാൻ കണ്ടു വളരുകയായിരുന്നു; സമയത്തിന്റെ സമുചിതമായ പ്രബന്ധനവും!

ശബ്ദത്തിലൂടെ, കഥാപാത്രങ്ങളുടെ സ്വരങ്ങളിലൂടെ പ്രണയവും,കുസൃതിയും, വിരഹവും, വേദനയും, വീര്യവും, പകയുമൊക്കെയായി ശ്രോതാവിന്റെ ‘active participation’ ഉം റേഡിയോ നടീനടന്മാരുടെ നൈസർഗ്ഗിക കഴിവുകളുമായി ഒരു സുന്ദര സംഗമം. എന്റെ മനസ്സിൽ പല നിറങ്ങൾ നിറച്ച ഒരു അമൂല്യ അനുഭവമായിരുന്നു റേഡിയോ നാടക ഉത്സവം. ഇപ്പോൾ, ഞാൻ വേറൊന്നും കൂടി മനസ്സിലാക്കുന്നു. സ്ത്രീകൾ, അവരുടെ space എങ്ങനെ സംരക്ഷിച്ചിരുന്നു എന്നത് ! ആ സമയങ്ങൾ അവർക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. കലയും, കവിതയും, അക്ഷരങ്ങളും, അറിവും , നാടകവും ഉലകവുമെല്ലാം സമപങ്കാളികളായ അവർക്കും കൂടി ഉള്ളതായിരുന്നു…എന്റെ കുടുംബത്തിലെ സ്ത്രീജനങ്ങൾ ഒന്നും പറയാതെ തന്നെ എല്ലാം പറഞ്ഞു തന്ന പാഠശാലകളായിരുന്നു ആ സമയങ്ങൾ.

Arthur Conan Doyle-ഇന്റെ The Brazilian Cat എന്ന ക്ലാസ്സിക് – കഥ ബംഗാളി ഭാഷയിൽ സത്യജിത് റേ ‘ബ്രസീൽ-ഏർ-കാലോബാഗ്’ എന്ന പേരിൽ റേഡിയോ നാടകമാക്കി ശ്രോതാക്കളെ കിടിലം കൊള്ളിച്ചിരുന്നു! നമ്മുടെ ഭാഷയിലും എത്രയോ ലോക ക്ലാസിക്കുകൾ റേഡിയോ നാടകം വഴി , വായനശാലയിലും, മുറുക്കാൻ കടയിലും, ചായക്കടയിലും, പിന്നെ പല തറവാടിലെ ചായ്പ്പിലും നാട്ടുകാരെ ആനന്ദിപ്പിച്ചിരിക്കണം! അതൊരു നഷ്ട്ടപ്പെട്ട കലയാണ്. പറ്റുമെങ്കിൽ , നമുക്കതു തിരിച്ചു പിടിക്കണം. ഒരു വലിയ നോവലിനെ തന്നെ രണ്ടു മണിക്കൂർ കൊണ്ട് സിനിയാക്കാമെങ്കിൽ, നമുക്ക് കേൾക്കാനാവുന്ന നാടകങ്ങളും വേണ്ടേ? ഭാവനയിൽ കാണാനും വേണ്ടേ പരിശീലനം?

ഭ്രാന്തെടുത്തു പായുന്ന മനുഷ്യരുടെ ഇടയിൽ ഒരു സ്ഥലത്തിരുന്ന്, കണ്ണടയ്ച്ചു, ചില നാടകങ്ങൾ നമുക്കും കാണണം. അപ്പോൾ ലോകത്തിന്റെ പുറകിൽ പായാതെ തന്നെ ലോകത്തെ മിഴിവോടെ കാണാൻ കഴിയും.