യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ …

‘ അമ്മേ, നല്ല മീൻ കിട്ടി, മസാലയുണ്ട്; ഒരു ഉള്ളിയും, ഒരു തക്കാളിയും. മീൻ കറി വയ്ക്കാൻ പറഞ്ഞു തരുമോ?’ ഗണിതമാണ് അവളുടെ വിഷയവും , ഉത്സാഹവും, ഉൾപ്രേരണയും. ആഹാര നിർമ്മിതി പഠിച്ചു തുടങ്ങിയതേയുള്ളൂ. കൂട്ടാൻ ഉണ്ടാക്കാൻ സുഹൃത്തും കൂടുന്നു. അറ്റകൈക്ക്‌, തണുത്തുറഞ്ഞ റോഡിൽ കൂടി അടുത്തുള്ള സ്റ്റോറിൽ പറഞ്ഞു വിട്ടു കുറച്ചു തേങ്ങാ പൌഡർ സംഘടിപ്പിക്കാം, കറിവേപ്പിലയും.

‘മക്കളെ, കൈപ്പുണ്യം എന്ന് വെച്ചാൽ, നല്ല സ്നേഹം മനസ്സിൽ നിറച്ചിട്ടു, ഭഗവാനെ ഞാൻ അന്നം ഉണ്ടാക്കാൻ പോകുന്നു, കൂടെ നിൽക്കണം കേട്ടോ, എന്ന് പ്രാർത്ഥിച്ചു കൊണ്ട്, വളരെ സാവധാനത്തിൽ, ലാളിത്യത്തോടെ ആഹാരം ഉണ്ടാക്കണം,’ ‘അമ്മ ഉപദേശിച്ചു.

‘ പരീക്ഷയ്ക്ക് മാത്രമല്ല, മീൻ കറി വെയ്ക്കുമ്പോഴും ഭഗവാനെ വിളിക്കാമോ?’ അവൾ ചിരിച്ചു.😊

‘ എന്തായാലും, മഞ്ഞളും, മല്ലിയും, മുളകും പുരട്ടി, തക്കാളിയും, നാരങ്ങാ നീരും ഉപയോഗിച്ച്, ഉള്ളി, എണ്ണ തുടങ്ങിയ സഹപ്രവർത്തകരെ കൂടെ ഉപയോഗിച്ച് ഒരു നല്ല ‘ടീം വർക്ക്’ ഞാൻ പറഞ്ഞു കൊടുത്തു. ‘ ‘കൈയിൽ ഉള്ള സാധനങ്ങൾ കൊണ്ട് പണ്ട് വലലനായ ഭീമൻ, അജ്ഞാത വാസക്കാലത്തു അവിയൽ വെച്ചത് പോലെ’, എന്നൊരു മേമ്പൊടിയും ചേർത്ത് കൊടുത്തു.

രാവിലെ എണീറ്റപ്പോൾ, ഒരു മെസ്സേജ് : ‘നല്ല ഒന്നാന്തരം മീൻ കറി ഉണ്ടാക്കി.’

കണക്കിനും, പാചകത്തിനുമുള്ള അടിസ്ഥാനം ലാളിത്യമാണ് എന്ന് ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
**

‘തണുപ്പാണ്, സ്വെയ്റ്റർ ഇട് എന്റെ കുഞ്ഞേ !’
‘എനിക്ക് ചൂടെടുക്കുന്നൂ !’
‘ അയ്യോടി! നാട് മുഴുവൻ വിറച്ചു വിറങ്ങലിച്ചു ഇരിക്കുമ്പോഴോ?’
‘ എനിക്ക് തണുക്കുന്നില്ല.’
അടുത്ത ദിവസം, യങ് റെബെല്ലിസ് ടീനേജർക്കു നല്ല പനി. രണ്ടു സ്വെയ്റ്റർ ഇട്ടിട്ടും ‘ തണുക്കുന്നു’ എന്ന് ചിണുങ്ങിയപ്പോൾ, ഞാൻ പറഞ്ഞു ‘തണുപ്പിന് അഹങ്കാരികളെ തീരെ ഇഷ്ടമില്ല. തുണിയുണ്ടായിട്ടു ഉടുക്കാതിരിക്കുന്നത്, ആഹാരം കഴിക്കാൻ ഉണ്ടായിട്ടു ഭക്ഷിക്കാതെ ഇരിക്കുന്നത്…ഇതൊക്കെ അഹന്തയുടെ ലക്ഷണങ്ങളാണ്. അവിടെ ‘ ഓൾഡ് ഫാഷൻഡ്‌ ‘ ഒരു അമ്മയെ ഉളളൂ – പ്രകൃതി. അവർക്കാണെങ്കിൽ സന്തുലനം വളരെ ആവശ്യമായ കാര്യമാണ് താനും.

‘ എടി, ഞാൻ മീൻ കറി ഉണ്ടാക്കി. നിനക്കെന്താ പനി പിടിച്ചോ? കഷ്ടം, അമ്മ പറഞ്ഞിട്ടും സ്വെയ്റ്റർ ഇട്ടില്ല അല്ലെ?’ ചേച്ചി കളിയാക്കിയപ്പോൾ, അനിയത്തി പൂച്ചകുട്ടി മുരണ്ടു , ‘മീൻ കറി edible ആയിരുന്നോ?’
‘ പണ്ടേ അവൾക്കു നല്ല ബഹുമാനമാണ്’, എന്ന് സിനിമ സ്റ്റൈലിൽ ചിരിച്ചു കൊണ്ട് ചേച്ചി അതിനെ കൌണ്ടർ
ചെയ്തു.

അപ്പോൾ ഞാൻ ഭഗവാനെ വീണ്ടും വിളിച്ചു . പഠിക്കാനും, ഭക്ഷണം ഉണ്ടാക്കാനും നേരത്തു മാത്രമല്ല, വെറുതെ ഇരിക്കുമ്പോഴും അദ്ദേഹം വാതിൽ അടയ്ക്കാറില്ലല്ലോ.
‘ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകി കൊണ്ടിരിക്കുന്ന , ആവശ്യത്തിന് ഭക്ഷണവും ഉടുപ്പും നൽകുന്ന , സ്നേഹം വാരിക്കോരി വിളമ്പുന്ന , ജീവിതത്തിൽ എല്ലാം എല്ലാം തന്നു കൊണ്ടിരിക്കുന്ന, സ്നേഹസ്വരൂപ, ഇതൊക്കെ ധാരാളം. ഇത് തന്നെ അമൃത്. നിറഞ്ഞു വിളയാടിയാലും ഞങ്ങളുടെ ഉള്ളുകളിൽ.’

യാതൊന്നു കാൺമതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ സ്തുതികൾ
യാതൊന്നു ചെയ്തവതതു നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ

നല്ല പുതു വർഷം ഏവർക്കും ഉണ്ടാകട്ടെ.

**


ശബ്ദ-കോലാഹലങ്ങളിൽ പതറാതെ…

പ്രപഞ്ചത്തിന്റെ കണക്കു വയ്ച്ചു നോക്കുമ്പോൾ, തീരെ ചെറിയ അംശം മാത്രമായ ഒരു മനുഷ്യ ജന്മത്തിൽ/ ആയുസ്സിൽ, നാം, മറ്റുള്ളവർ പറയുന്നതിന് അർഹിക്കുന്നതിനേക്കാൾ മഹത്വം നൽകുന്നു. സ്വന്തം ലക്ഷ്യങ്ങളെ നിസ്സാരവത്ക്കരിക്കുന്നു.

എന്തെങ്കിലും ഒരു ഉറച്ച തീരുമാനത്തിൽ ഒരുവൻ/ഒരുവൾ എത്തി എന്നിരിക്കട്ടെ: അത് സ്കൂളിൽ, കോളേജിൽ, ജോലിയിൽ, പ്രണയത്തിൽ, വൈവാഹിക ജീവിതത്തിൽ, കുഞ്ഞുങ്ങളുടെ കാര്യത്തിൽ, എന്തെങ്കിലും ആകട്ടെ, പല പല അഭിപ്രായ പ്രകടനങ്ങൾ സാധാരണ കുടുംബത്തിൽ നിന്നും/സമൂഹത്തിന്റെ വിഭിന്ന യിടങ്ങളിൽ നിന്നും വരും:

‘ആൾക്കാർ എന്ത് പറയും?”
‘ശ്ശ്! അയൽക്കൂട്ടം എന്തൊക്കെ കുറ്റപ്പെടുത്തും!’
‘തല നിവർത്തി നടക്കാൻ കഴിയുമോ?”
‘ മറ്റുള്ളവരുടെ മുഖത്തു എങ്ങനെ നോക്കും?”
‘ എടുത്തു ചാടി അങ്ങനെ പലതും തോന്നും…’
‘എല്ലാവരും ചെയുന്നത് ചെയ്താൽ പോരേ ?’

ഇതിന്റെ ഏറ്റവും രസം, നമ്മൾ എങ്ങനെ ജീവിക്കണം എന്നുള്ളത് തീരുമാനിക്കേണ്ട അധികാരം ഇവരുടെ കൈയിൽ ആണെന്ന് തോന്നും!

വേറിട്ട് നടക്കാൻ തീരുമാനിച്ചാലോ? പിന്നെ ‘shaming’ പരിപാടിയായി .
കൂസാതെ നാം നമ്മുടെ സമയവും, ഊർജ്ജവും നമ്മുടെ ലക്ഷ്യങ്ങളുടെ നേർക്ക് മാത്രം ഫോക്കസ് ചെയ്താലോ?
ദൃഢശക്തിയുള്ള വ്യക്തിയുടെ സാഫല്യം കാലക്രമേണ എല്ലാവരും അംഗീകരിക്കും.ഇനി ചില ആളുകൾ അംഗീകരിച്ചില്ല എന്നിരിക്കട്ടെ…എന്താ, നമ്മുടെ ഉറക്കം നഷ്ട്ടപ്പെടുത്താനോ?
ഇതേ സമൂഹം, ഇതേ ആൾക്കാർ, ഇതേ അയൽവാസികൾ …അവർ അന്നും ഇന്നും ‘Nothing succeeds like success…’ എന്നതിന് പിറകിൽ ഓടുന്നവരാണ്.

**

ശവമായി തിരിച്ചു വന്ന മകളുടെ ശരീരത്തിന് മുന്നിൽ, ‘അയ്യോ രക്ഷിക്കണേ എന്ന് കരഞ്ഞു പറഞ്ഞ അവളെ തിരിച്ചു നിർബന്ധിച്ചു പറഞ്ഞു വിട്ടു പോയി. എന്റെ കുട്ടിയെ, സ്വന്തം വീട്ടിൽ ഇടം കൊടുക്കാതെ കശാപ്പുകാർക്കു വിട്ടു കൊടുത്തല്ലോ ഞാൻ !’ (ഇതു ഞാൻ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്.) എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല .

‘എല്ലാവരേയും കൊണ്ട് ‘നല്ല കുട്ടി’ എന്ന് പറയിക്കണം’ എന്നാണ് നിങ്ങളുടെ ചിന്താഗതിയെങ്കിൽ ‘ജീവിതത്തിൽ ഞാൻ കരയാൻ തീരുമാനിച്ചിരിക്കുന്നു’ എന്ന് വ്യക്തം. ലോകത്തിൽ എല്ലാവരും ഒരു പോലെയല്ല. എല്ലാവരും നല്ലവരുമല്ല. നിങ്ങളെ ശരിക്കും സ്നേഹിക്കുന്നവർ നിങ്ങളുടെ കണ്ണുനീർ ആഗ്രഹിക്കുകയില്ല. അവർ നിങ്ങളെ , നിങ്ങളുടെ കണിശമായ തീരുമാനങ്ങളെ ബഹുമാനിക്കുകയും ചെയ്യും.

അത് കൊണ്ട്, ‘പോപ്പുലാരിറ്റി കോണ്ടെസ്റ്റിൽ’ ജയിക്കേണ്ട – സ്വന്തം ആത്മാഭിമാനത്തിന്റെ മുന്നിൽ വിജയിയായി നിന്നാൽ മതി എന്ന് നാം തീരുമാനിക്കണം. പ്രതിരോധിക്കേണ്ടത് പ്രതിരോധിക്കണം. കർമ്മമാണ്‌ വിജയം; കരച്ചിൽ പരാജയമാണ്. നാം ഭയന്ന് ഓടിയാൽ, ഏതു നായയും നമ്മുടെ പുറകിൽ കുര ച്ചു കൊണ്ട് വരും. നാമൊന്നു തിരിഞ്ഞു നിന്നാൽ, കൈയിൽ ഒരു വടിയെടുത്താൽ, അവിടെ നിൽക്കും ഏതു ക്രൂര ജന്തുവും .

മരണത്തിൽ, ആത്മഹത്യയിൽ, തോറ്റോടുന്നതിൽ, ഭയത്തിൽ, നിലവിളിക്കുന്നതിൽ, നിശ്ശബ്ദതയിൽ, രോഗത്തിൽ, ആശയറ്റ മൗഢ്യതയിൽ : ഇവയിലൊന്നും ജീവന്റെ അഥവാ പ്രതീക്ഷയുടെ അംശങ്ങളില്ല. കർമ്മത്തിൽ, ലക്ഷ്യത്തിൽ, ഊർജ്ജ ത്തിൽ, ധൈര്യത്തിൽ, ശബ്ദമുയർത്തുന്നതിൽ, കഠിനാദ്ധ്വാനത്തിൽ, ആത്മാഭിമാനത്തെ ഉയർത്തുന്ന എല്ലാ പ്രവൃത്തികളിലും , ജീവന്റെ, ആത്മ തേജസ്സിന്റെ സ്ഫുരണങ്ങൾ ഉണ്ട്.

മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിക്കണ്ട. സമയം വളരെ കുറവാണ് : എന്തൊക്കെ കാണാൻ, കേൾക്കാൻ, അനുഭവിക്കാൻ കിടക്കുന്നു…വല്ലവരും ജല്പിക്കുന്നത് കേട്ട് ദിശ മാറാൻ എന്നെ കിട്ടില്ല എന്ന് തീരുമാനിക്കണം.
നിങ്ങളുടെ ജീവിതത്തിന്റെ വിധാവ്‌ നിങ്ങൾ തന്നെ.

ആ സത്യം മനസ്സിലാക്കിയാൽ, ആ നിമിഷം നിങ്ങൾ വിജയിച്ചു.

കുറച്ചു കാലം കഴിയട്ടെ, എവിടെയോ തളർന്നിരിക്കുന്ന ഒരാൾ, നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രകാശത്തെ നോക്കി, പ്രതീക്ഷയോടെ എണീറ്റ് അവരുടെ യാത്ര തുടരും.

അപ്പോൾ ശരി, നടക്കാൻ തുടങ്ങാം…മറ്റുള്ളവർ എന്ത് വേണമെങ്കിലും പറയട്ടേ… അവരുടെ സമയം കളയട്ടെ…നമുക്കെന്താ?


A Hymn Of Gratitude

How do you feel after climbing a hill? Stand at the pinnacle of a mountain top?

Gratitude fills my heart.

There is deep satisfaction, at the culmination of an eventful journey -where words were my constant companions. A path which was profusely lush with hymns from the Holy Bible and the various Upanishads. Where Hanuman mantras merged seamlessly with propiatory shlokas praising the Goddess!

The first draft of a major translation project stands completed! Almost three hundred pages of sheer delight as a translator!

I am inspired by the humility, the brilliance and wisdom of the unassuming writer, who  gave me  full freedom and heartfelt  encouragement  at every stage! Thank you, thank you for the great opportunity!

On Navami,  when the splendour of the Goddess of Learning is casting its mesmerising magic all around, I bow before her graciousness in making me the chosen instrument of her wishes.

Guide us towards light…Mother! To work harder, to spread the beauty of learning, to quietly do our bit in this magnifIcent world, without getting sidetracked into what you may deem worthless in your divine wisdom.

‘But when they measured it with an omer, those who gathered much had nothing over, and those who gathered little had no shortage…!’

Thank You Again!

 


Witches Ahoy!

So I was searching for a book to entertain myself with, and my elder daughter offered a dog eared copy called, ‘Which Witch”. It was by Eva Ibbotson. ” Try this ma. Bet you will be totally into it in five minutes time,” she grinned. ” I am too old for this,” I protested. ” A witch pageant ma, no less. Who would be the blackest witch of all? The end is deadly. You might find some early inspirations of Harry Potter magic in this one,” she tempted me. Suffice it to say that I indulged in it. And was absolutely fascinated by the irrepressible humour and plot of the book. The subtle wisdom, hit me in the heart. Quote: ” Happiness is almost as good as magic for altering a person’s looks.” How true! How absolutely, gorgeously, fantastically true! I hugged my girl, when I returned her book. ” Returned to safe custody. I loved it,” I said. ” Yup! Has been my favourite since  I was eleven,” she smiled. ” Would you consider giving me another book of hers?” I asked. This time , she returned the embrace. ” Ma, I told you!” she giggled. ” I want you to  read ‘ The Witches ‘with me,” said the younger one, peeved by all that attention going to her sibling. Oooh, Roald Dahl himself!

I am so into witches now. And loving it. ****