മൂന്നു കവികൾ, കവിതകൾ.

ശ്രീ സുനിൽ പി ഇളയിടത്തിന്റെ , ‘അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ’ വായിക്കേ, പി പി രാമചന്ദ്രന്റെയും, എസ് ജോസ്‌ഫിന്റെയും കവിതകളെ പരിചയപ്പെട്ടു. തിരിച്ചു ചെന്ന് മുഖ-താൾ തിരിക്കെ, റഫീഖ് അഹമ്മദിന്റെ ഒരു വരി കണ്ടു നിന്ന് പോയി.

‘ വെളിച്ചത്തിൻ ഭാഷ ശരിക്കറിയാതെ
ഇരുട്ടിനെയതിൽ വിവർത്തനം ചെയ്തു
പരാജയപ്പെട്ട കവിത, ജീവിതം.’

അപ്പോൾ,അവിചാരിതമായി, നല്ല വായനക്കാരനായ ബാച്ച് മേറ്റിന്റെ മെസ്സേജ് : റഫീഖ് അഹമ്മദിന്റെ കവിത!
‘കമിഴ്ന്നു വീഴൽ.’

Serendipity എന്നും സുഹൃത്തായിരുന്നു. ചിരിയോടെ സ്വീകരിച്ചു കൊണ്ട്, കവിത ആലപിക്കാമെന്നു തീരുമാനിച്ചു.

മൂന്ന് കവികൾക്കും നന്ദി.


അഭിജ്ഞാനശാകുന്തളം

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം

(1912 :മലയാള ശാകുന്തളം )

ശ്രീ  ഏ ആർ രാജരാജവർമ്മയുടെ പരിഭാഷയിൽ നിന്നും  ചില ഭാഗങ്ങൾ…

Note:

“ഏതസ്മിൻ ശുകോദരസുകുമാരേ നളിനീപത്രേ നഖൈർ നിക്ഷിപ്തവർണം കുരു” എന്നാണ് മൂല കൃതിയിൽ.

“കിളിയുടെ വയറുപോലെ മിനുസമായ താമരയിലയിൽ നഖം കൊണ്ട് എഴുതാം”

(രവിവർമ്മ ചിത്രത്തിൽ, പ്രണയലേഖനം എഴുതാനായി ശകുന്തളയുടെ കൈയിലിരിക്കുന്നത് എഴുത്താണിയാണെങ്കിലും സഹൃദയർക്കു സന്തോഷം തന്നെ…)

***


ആശാന്റെ വീണപൂവ്

ആശാന്റെ വീണപൂവ്

വിമെൻസ് കോളേജിലെ പ്രീഡിഗ്രി ക്ലാസ്സുകളിൽ, ഈ കവിതയിലെ   ‘അയേ’ എന്ന സംബോധനയുടെ ദീനത, കരുണ, സ്വര ഭംഗി , ഔചിത്യം എന്നിവയെക്കുറിച്ച്, ഒരു മണിക്കൂർ ക്ലാസ്സെടുത്തു കൊണ്ട് , ആജീവനാന്തം മലയാള കവിതയെ സ്നേഹിക്കാൻ പഠിപ്പിച്ച ഹേമലത ടീച്ചറിന് വേണ്ടി.

 


കുചേലവൃത്തം വഞ്ചിപ്പാട്ട്

രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്:

“മഹീപതേ ഭാഗവതോപമാനം

മഹാപുരാണം ഭവനം മദീയം

നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം

അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌”

തന്റെ ദാരിദ്ര്യ ദുഃഖം രാമപുരത്തു വാര്യർ മാർത്താണ്ഡ വർമ്മ രാജാവിനെ അറിയിച്ച രീതി പ്രസിദ്ധമാണല്ലോ.

തന്റെ ഭവനം ഭാഗവത പുരാണത്തോളം പഴയതാണ്.

പക്ഷെ നോക്കുന്നവർക്ക്/ (കാണുന്നവർക്കു) ,

(ജീവിത)വിരക്തി തോന്നുന്ന രീതിയിൽ

അർത്ഥങ്ങൾ /(സാമ്പത്തിക സ്ഥിതി) ഇല്ല എന്നൊരു വ്യത്യാസം മാത്രം.


കരുണയിലെ ചുടലക്കാട്

കുമാരനാശാന്റെ കരുണയിലെ ഒരു രംഗം. നാല്പാമരം പോലെ അരിഞ്ഞുമുറിച്ചിട്ട വാസവദത്ത കിടക്കുന്ന ചുടലക്കാട്.

“ഉടലെടുത്ത നരന്മാർക്കൊന്നുപോലേവർക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.

ഇടമിതിഹലോകത്തിൽ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.”

 


കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം

അദ്ധ്യാത്മരാമായണത്തിലെ ചില ചിന്താദീപ്തങ്ങളായ ഭാഗങ്ങൾ…


Proverbs…Poetic, Sagacious

വിവർത്തനം എനിക്ക് തന്ന നിധികളിൽ ഒന്നാണ് , വേദപുസ്തകം പല ഭാഷകളിൽ വായിക്കാനുള്ള മഹാഭാഗ്യം.

‘സുഭാഷിതങ്ങൾ’ എന്നും വായിക്കുന്നയാൾ നേർവഴിയിൽ തന്നെ നടക്കും.


പലതും പറഞ്ഞു പകൽ…

എഴുത്തച്ഛന്റെ ഹരിനാമകീർത്തനം …സന്ധ്യയ്ക്ക് വായിച്ചിരുന്ന പുണ്യം! പകലോ രാത്രിയോ എന്ന് ഭേദമില്ലാതെ ചൊല്ലുവാൻ ആകുന്ന വിഷ്ണു സ്തുതി…